
Kiran was aware of the mental trauma Vismaya was experiencing; Charged incitement to suicide
Published at : September 13, 2021
വിസ്മയ കേസില്‍ കിരണ്‍കുമാറിന് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്, വിസ്മയ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷം കിരണിന് കൃത്യമായി അറിയാമായിരുന്നതുകൊണ്ടെന്ന് പൊലീസ്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നു വിസ്മയ കിരണിനോടു പലവട്ടം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ഭാര്യ അങ്ങനെയൊരു അവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കിരണ്‍ പീഡനം തുടര്‍ന്നു. ഇത് ആത്മഹത്യാ പ്രേരണയാണെന്നു കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് 17 ന് കിരണ്‍ വിസ്മയയെ പന്തളത്തെ കോളജില്‍ എത്തി കൂട്ടിക്കൊണ്ടു വന്ന ശേഷം അമ്മയോടു മാത്രം ഫോണില്‍ സംസാരിക്കാനേ അനുവാദം നല്‍കിയിരുന്നുള്ളൂ. അച്ഛനോടും സഹോദരനോടും വലിയ സ്‌നേഹബന്ധമുണ്ടായിരുന്ന വിസ്മയയ്ക്ക് അവരോടു സംസാരിക്കാനാകാഞ്ഞത് വലിയ മാനസിക ആഘാതമായി. ഇതിനിടെ സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ തുടരുകയും ചെയ്തു. തന്നെയൊന്നു രക്ഷപ്പെടുത്താമോയെന്ന മട്ടില്‍ വിസ്മയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച സന്ദേശങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മര്‍ദം മൂലം കൊച്ചിയിലുള്ള ഒരു കൗണ്‍സിലറുടെ സഹായം വിസ്മയ തേടിയതും അദ്ദേഹത്തോട് സ്ത്രീധന പീഡനത്തിന്റെ വിവരങ്ങള്‍ പറഞ്ഞതും പൊലീസിനു തെളിവായി. ഇനി എനിക്ക് എന്റെ വീട്ടില്‍ നിന്ന് ഒന്നും കിട്ടാനില്ല എന്നു സൂചിപ്പിച്ചു കൊണ്ട് ഭര്‍ത്താവിന്റെ സഹോദരിക്കും സന്ദേശം അയച്ചിരുന്നു.
#vismayacaselatest #vismayacasekiran #keralakaumudinews
#vismayacaselatest #vismayacasekiran #keralakaumudinews

Kerala Political newsMalayalam breaking newsKerala news